Thursday, June 4, 2015

SUGAR CANE

SUGAR CANE

 

Sugarcane is one of the several species of tall perennial true grasses of the genus Saccharum, tribe Andropogoneae, native to the warm temperate to tropical regions of South Asia

 
ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്കരിമ്പ് .ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയുംPoaceae കുടുബത്തിൽപ്പെട്ട സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.

ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്ഉപയോഗിക്കുന്നു.




ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്






   പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.


കരിമ്പിൻ തണ്ടുമായി പോകുന്ന കർഷകൻ - ഗുജറാത്തിൽ നിന്ന്.


വെട്ടിയെടുത്ത കരിമ്പിൻ തണ്ടും, കരിമ്പിൻ ജൂസും , അതുണ്ടാക്കുന്ന മെഷീനും

ജൂസ് എടുത്തതിനു ശേഷമുള്ള കരിമ്പിൻ ചണ്ടി

കരിമ്പിൽ നിന്നും  ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ ആയ ശർക്കരയും, പഞ്ചസാരയും



Pic: Palakkad-Kerala,Thamil Nadu, Gujarath.

No comments:

Post a Comment